കുളിപ്പിക്കുന്നതിനിടെ ആനകൾ തമ്മിൽ കൊമ്പുകോർത്തു; ചിതറിയോടി കാഴ്ചക്കാർ; ഒരു ആന മറിഞ്ഞുവീണതോടെ 30 കാരിക്ക് ജീവൻ നഷ്ടമായി; അതി ദാരുണ സംഭവം; കൂടുതൽ അറിയാം..

  • Post category:news
  • Reading time:1 min read
You are currently viewing കുളിപ്പിക്കുന്നതിനിടെ ആനകൾ തമ്മിൽ കൊമ്പുകോർത്തു; ചിതറിയോടി കാഴ്ചക്കാർ; ഒരു ആന മറിഞ്ഞുവീണതോടെ 30 കാരിക്ക് ജീവൻ നഷ്ടമായി; അതി ദാരുണ സംഭവം; കൂടുതൽ അറിയാം..

ബെം​ഗളൂരു: കർണാടകത്തിൽ അതി ദാരുണ സംഭവത്തിൽ ഒരു യുവതിക്ക് അന്ത്യം. രണ്ട് ആനകൾ കൊമ്പുകോർത്തതാണ് ദാരുണ സംഭവത്തിന് കാരണം. കുടകിലെ ദുബാരെ ആന ക്യാമ്പിൽ തിങ്കളാഴ്ച രാവിലെ ആനകളെ കുളിപ്പിക്കുന്നത് കാണാനെത്തിയപ്പോഴായിരുന്നു അപകടം. ആനകൾ കുളിക്കുന്നതിനിടെ കൊമ്പുകോർക്കുകയായിരുന്നു. ഈ സമയത്ത് പുഴക്കരികിൽ നിന്നിരുന്ന കാഴ്ച്ചക്കാർ ചിതറിയോടിയെങ്കിലും യുവതി ആനക്കടിയിൽ പെടുകയായിരുന്നു. ഒരു ആനയുടെ കുത്തേറ്റ് മറ്റൊരു ആന മറിഞ്ഞുവീണു. ചെന്നൈ സ്വദേശിയായ തുളസി എന്ന മുപ്പത്തിമൂന്നുകാരിയാണ് മറിഞ്ഞുവീണ ആനക്കടിയിൽപ്പെട്ട് കൊല്ലപ്പെട്ടത്. യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിന് പിന്നാലെ കർണാടക വനംമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.

0Shares