Categories
കൂടെയുണ്ട് കരുത്തേകാൻ, ദ്വിദിന പരിശീലനം ആരംഭിച്ചു; ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ സി.വി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു
Trending News





കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കൂടെയുണ്ട് കരുത്തേകാൻ പരിശീലനം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലും കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലുമായി ആരംഭിച്ചു. ജില്ലയിലെ എൻ.എസ്എസ് പ്രോഗ്രാം ഓഫീസർമാർക്കും സൗഹൃദ കോർഡിനേറ്റർക്കുമാണ് പരിശീലനം നൽകുന്നത്. വിദ്യാർത്ഥികളുടെ ശാരീരിക മാനസിക സാമൂഹ്യ ആരോഗ്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൗമാരപ്രായക്കാരായ വിദ്യാർത്ഥികളെ ശാക്തീകരിക്കുക എന്നതും അധ്യാപക രക്ഷാകർതൃ ശാക്തീകരണവുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ജി.എച്ച്എസ്എസ് ബല്ലയിൽ ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ സി.വി അരവിന്ദാക്ഷൻ ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് നോർത്ത് റീജിയണൽ പ്രോഗ്രാം കൺവീനർ വി ഹരിദാസ് അധ്യക്ഷത വഹിച്ചു. സി.ജി ആൻ്റ് എ.സി ജില്ലാ കോഡിനേറ്റർ കെ മെയ്സൺ പദ്ധതി വിശദീകരിച്ചു. എ രതീഷ് കുമാർ, ഡോ: വി ബി അനീഷ് ബാബു, സന്തോഷ് കുമാർ ക്രാസ്‌റ്റ എന്നിവർ ആശംസകൾ അർപ്പിച്ചു. സി ജി ആൻഡ് എ സി വിദ്യാഭ്യാസ ജില്ലാ കൺവീനർ സി. പ്രവീൺകുമാർ സ്വാഗതവും എൻഎസ്എസ് ക്ലസ്റ്റർ കൺവീനർ എൻ.വി. സന്ദീപ് കുമാർ നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.