Categories
ഇ.കെ നായനാർ മെമ്മോറിയൽ പോളി ടെക്നിക് കോളജ് തൃക്കരിപ്പൂർ ഹരിത കലാലയമായി പ്രഖ്യാപിച്ചു
Trending News


തുക്കരിപ്പൂർ: ഇ.കെ നായനാർ മെമ്മോറിയൽ പോളി ടെക്നിക് കോളജ് തൃക്കരിപ്പൂർ ഹരിത കലാലയമായി പ്രഖ്യാപിച്ചു. മാലിന്യമുക്തം നവകേരളം കാമ്പയിനിൻ്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കൽ, ജൈവ – അജൈവ മാലിന്യ സംസ്ക്കരണം ശാസ്ത്രീയമായി നടത്തൽ, ശുചിത്വ ക്യാമ്പസ്, സൗന്ദര്യവല്ക്കരണം, പച്ചത്തുരുത്തുകൾ ഉണ്ടാക്കൽ, ജലസംരക്ഷണ പ്രവർത്തനങ്ങൾ, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ എന്നീ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ മോണിറ്ററിംഗ് കമ്മിറ്റി പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കോളജിന് A + ഗ്രേഡ് ലഭിച്ചത്. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ബാവ ഹരിത കലാലയമായി പ്രഖ്യാപിക്കുകയും സാക്ഷ്യപത്രം വിതരണം കൈമാറുകയും ചെയ്തു.
Also Read
പോളി ടെക്നിക്കിന് റിംഗ് കമ്പോസ്റ്റ് സംഭാവന ചെയ്ത KGOA ജില്ലാ കമ്മിറ്റിയെ പ്രസിഡൻ്റ് അഭിനന്ദിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ: ഭാഗ്യശ്രീ ദേവി അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ പ്രതിജ്ഞയോടെയാണ് ചടങ്ങ് തുടങ്ങിയത്. ഹരിത കേരളം മിഷൻ നീലേശ്വരം ബ്ലോക്ക് കോർഡിനേറ്റർ പി.വി ദേവരാജൻ മാസ്റ്റർ, KGOA കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് മധു കരിമ്പിൽ, ലൈഫ് മിഷൻ കോർഡിനേറ്റർ വത്സൻ കരിവെളളൂർ, യൂണിയൻ ചെയർമാൻ കെ അഭിനവ്, NSS പ്രോഗ്രാം ഓഫീസർ കെ രമ്യ, ഹരിത കേരളം ഇൻ്റേൺ ഗ്രീഷ്മ ബാബു എന്നിവർ ആശംസ പ്രസംഗം നടത്തി. ലക്ചർ യു രാജേഷ് സ്വാഗതവും ഹരിത പെരുമാറ്റ ചട്ടം നോഡൽ ഓഫീസർ ടി.എം ജയരാജൻ നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.