
ദുബായ്: ദുബായ് കെ.എം.സി.സി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേര തമർ ഇൻ ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം പ്രൗഢഗംഭീരമായ പരിപാടികളോടെ വിജയകരമായി സമാപിച്ചു. പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, പ്രമുഖ നേതാക്കൾ, കെ.എം.സി.സി പ്രവർത്തകർ ഉൾപ്പടെ പരിപാടിയിൽ പങ്കെടുത്തു. ആജീവനാന്ത പഠനത്തിൻ്റെ പ്രാധാന്യവും ഇന്നത്തെ കാലഘട്ടത്തിലെ തൊഴിൽ സാധ്യതകളും മുൻനിർത്തി സംഘടിപ്പിച്ച സമ്മേളനം യഹ്യ തളങ്കര ഉൽഘാടനം നിർവഹിച്ചു. ദുബായ് കെ.എം.സി.സി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അൻവർ സാജിദ് സൈലർ അധ്യക്ഷത വഹിച്ചു. കാസിം പുത്തൻപുരയിൽ, ഷാജി ജോൺ, എന്നിവർ നയിച്ച മാസ്റ്റർ ക്ലാസുകളും മൈക്രോ സെഷനുകളും പരിപാടിയുടെ മുഖ്യ ആകർഷണമായി. UAE കെ.എം.സി.സി ട്രഷറർ നിസ്സാർ തളങ്കര ‘വർക്ക്-ലൈഫ് ഹാർമണി’ എന്ന വിഷയത്തിലും, ഹസ്കർ ചൂരി, അബ്ദുൾ ഖാദർ, ഷജിത ഫൈസൽ എന്നിവർ വിവിധ ലൈറ്റ്നിംഗ് സെഷനുകളിലും സംസാരിച്ചു. സംരംഭകത്വ യാത്രകളും പ്രൊഫഷണൽ വിജയങ്ങളും എന്ന വിഷയം ചർച്ച ചെയ്തുകൊണ്ട് യാഹ്യ തളങ്കര, മഹമൂദ് ബങ്കര എന്നിവർ പങ്കെടുത്ത ഫയർസൈഡ് ചാറ്റുകൾക്ക് മുനീർ അൽ വഫ മോഡറേറ്റർ ആയിരുന്നു.
പരിപാടിയുടെ ഭാഗമായി സ്കോളർഷിപ്പ് പ്രോഗ്രാം മിൻഹത് ൻ്റെ പ്രഖ്യാപനം പ്രമുഖ വ്യവസായിയും ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായ സമീർ ബെസ്റ്റ് ഗോൾഡ് നിർവഹിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കുമുള്ള ‘നജാഹ് അക്കാദമിക് എക്സലൻസ് അവാർഡുകൾ’ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സർഫറാസ് പട്ടേൽ സ്വാഗതവും ട്രഷർ ഗഫൂർ ഊദ് നന്ദിയും,
മുഹമ്മദ് ഖാസിയാറകം പ്രാർത്ഥനയും നടത്തി. സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖരുടെ സജീവ പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ഈ സമ്മേളനം പ്രവാസലോകത്ത്
പുതിയൊരു മാതൃക ആയ പരിപാടിയായി മാറി. ദുബൈ കെ എം സി സി മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളായ ഷിഫാസ് പട്ടേൽ, സുഹൈർ യഹ്യ, ഹനീഫ് തായൽ, മിർസാദ് പൂരണം, തസ്ലീം ബെൽകാട് , ജാഫർ കുന്നിൽ, അമീൻ പള്ളികാൽ, ഹനീഫ് നെല്ലിക്കുന്ന്, സഫാൻ തോട്ടാൻ, മുനവ്വർ ബാങ്കോട്, നിസാർ തെരുവത്ത്, ഹാരിസ് കച്ചേരി, ഹനീഫ് റഹ്മാൻ, അസ്ലം ഗസാലി, സാജിദ് ടി എ, ഫസൽ, എന്നിവർ നേതൃതം നൽകി.
