ജന്തര്‍ മന്തറില്‍ നാടകീയ രംഗങ്ങൾ; നിരാഹാര സമരം ആരംഭിച്ച കോക്രോച്ച് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ അഭിജീത് ദീപ്‌കെയ്‌ക്കെതിരെ കയ്യേറ്റ ശ്രമം

  • Post category:news / politics
  • Reading time:1 min read
You are currently viewing ജന്തര്‍ മന്തറില്‍ നാടകീയ രംഗങ്ങൾ; നിരാഹാര സമരം ആരംഭിച്ച കോക്രോച്ച് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ അഭിജീത് ദീപ്‌കെയ്‌ക്കെതിരെ കയ്യേറ്റ ശ്രമം

ന്യൂഡല്‍ഹി: ഡൽഹിയിലെ ജന്തര്‍ മന്തറില്‍ ഇന്ന് നാടകീയ രംഗങ്ങൾ അരങ്ങേറി. നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് ആശുപുത്രിയിലേക്ക് മാറ്റിതിന് പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ അഭിജീത് ദീപ്‌കെ നിരാഹാരം ആരംഭിച്ചു. ഇതോടെ അഭിജീത് ദീപ്‌കെയ്‌ക്കെതിരെ കയ്യേറ്റ ശ്രമം ഉണ്ടായി. ഒരു സ്ത്രീയാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. അഭിജീത് മറ്റ് പ്രവര്‍ത്തകരോടൊപ്പം സംസാരിച്ച് നില്‍ക്കവേ ആള്‍ക്കൂട്ടത്തില്‍ നിന്നെത്തിയ സ്ത്രീ അഭിജീതിൻ്റെ മുഖത്തേക്ക് മഷി കുടയുകയായിരുന്നു. ഇവര്‍ ജയ്ശ്രീറാം വിളിച്ചാണ് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങൾ പുറത്ത് വിട്ടു. വളരെ വേഗത്തില്‍ എത്തിയു സ്ത്രീ ആക്രമണം നടത്തുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്നാലെ പ്രവര്‍ത്തകരാകെ ഈ സ്ത്രീക്ക് ചൂറ്റും കൂടി. തൂടര്‍ന്ന് പൊലീസ് എത്തി ഇവരെ അവിടെ നിന്ന് നീക്കം ചെയ്യുകയായിരുന്നു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുന്ന സാഹചര്യവുമുണ്ടായി.

അതേസമയം ഡൽഹിയിലെ സി.ജെ.പി പ്രതിഷേധത്തിൽ ആദ്യ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നു. സോനം വാങ് ചുകിനെ പോലീസ് നീക്കിയ നടപടി തെറ്റ്. മോദി സർക്കാർ വിശ്വസിക്കുന്നത് അസത്യത്തിലും ഹിംസയിലുമാണ്. ചോദ്യ പേപ്പർ ചോർച്ച, വിദ്യാഭ്യാസച്ചെലവ് വർദ്ധിക്കൽ, വിദ്യാർത്ഥി ആത്മഹത്യകൾ എന്നിവ രാജ്യത്തിൻ്റെ ഭാവിയെ തകർക്കുന്നവയാണ്. ഈ വിഷയങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് ജനങ്ങളെ തടയാൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

0Shares