Categories
ചെറുവത്തൂർ കുളങ്ങാട്ട് മലയിൽ വിള്ളലുണ്ടായ സ്ഥലം ജില്ലാ കലക്ടർ സന്ദർശിച്ചു; സ്ഥലത്ത് സമഗ്രമായ പഠനം നടത്താൻ ജിയോളജിസ്റ്റിന് നിർദ്ദേശം നൽകി
Trending News





കാസർകോട്: ഭൂമിയിൽ വിള്ളൽ ഉണ്ടായി അപകടാവസ്ഥയിലായ സ്ഥലം ജില്ലാ കലക്ടർ സന്ദർശിച്ചു. ചെറുവത്തൂർ കുളങ്ങാട്ട് മലയിൽ വനഭൂമിയിലാണ് വിള്ളലുണ്ടായത്. സ്ഥലത്ത് സമഗ്രമായ പഠനം നടത്തുന്നതിനും റിപ്പോർട്ട് അടിയന്തരമായി നൽകുന്നതിനും ജില്ലാ ജിയോളജിസ്റ്റിന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ നിർദ്ദേശം നൽകി. അപകട വിവരം അറിഞ്ഞ ഉടൻ ഹോസ്ദുർഗ് തഹസിൽദാർ, ഹസാർഡ് അനലിസ്റ്റ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരോട് സ്ഥലം സന്ദർശിച്ച് പരിശോധന നടത്താൻ കലക്ടർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് ജില്ലാ കലക്ടർ നേരിട്ട് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയും ചെയ്തു. നെല്ലിക്കാൽ അംബേദ്കർ ഉന്നതിയിൽ 30 ഓളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമായതിനാൽ അതീവ ജാഗ്രതയോടെ നടപടികൾ സ്വീകരിക്കാൻ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി എൻ.ഡി.ആർ.എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. എം രാജഗോപാലൻ എം.എൽ.എ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.

Sorry, there was a YouTube error.