Categories
Kerala local news

‘കാസറഗോഡ് @ 40’ ജില്ലയിലെ വികസനത്തിന് പൊതുവായ പ്ലാറ്റ്ഫോം രൂപപ്പെടുത്തണം; ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്

കാസർകോട്: കാസർഗോഡിൻ്റെ സമഗ്ര വികസനം യാഥാർത്ഥ്യമാക്കുന്നതിന് രാഷ്ട്രീയത്തിനും വിഭാഗീയതകൾക്കും അതീതമായ പൊതുവായ പ്ലാറ്റ്ഫോം രൂപപ്പെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സര്‍ക്കാരിൻ്റെ കുടുംബശ്രീ അടക്കമുള്ള വനിതാ കേന്ദ്രീകൃത പദ്ധതികളും ജനകീയ ആസൂത്രണവും ജില്ലയുടെ വികസനത്തിന് വഴിത്തിരിവായെന്ന് പ്രസിഡണ്ട് പറഞ്ഞു.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ നാലാം വാര്‍ഷികാഘോഷത്തിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് പ്രസ് ക്ലബ്ബും സംയുക്തമായി ‘കാസറഗോഡ് @ 40’ ജില്ല കടന്നുപോയ 40 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. കാസര്‍കോട് പാക്കേജിൻ്റെ ഭാഗമായി നടന്ന വികസന പദ്ധതികൾ, വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ കിഫ്ബി, ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികള്‍ ഇവയെല്ലാം ജില്ലയുടെ വികസനത്തിന് ഉദാഹരണങ്ങള്‍ ആണെന്നും പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.40 വർഷത്തിനകത്ത് കാസർഗോഡ് ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് സെമിനാറിൽ മോഡ മോഡറേറ്റർ ഡോക്ടർ വി.പി.പി മുസ്തഫ പറഞ്ഞു. വികസനത്തിൻ്റെയും ദാരിദ്ര്യത്തിൻ്റെയും അളവുകോൽ മാറിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിലും ചെറുകിട വ്യവസായ രംഗത്തും ജില്ല പുരോഗതി കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest