
പത്തനംതിട്ട: സിനിമാ മേഖലയിലെ പ്രശ്നങ്ങളില്‍ മുതിർന്ന താരങ്ങൾ ഇടപെടണമെന്ന് സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ്. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ അവർ ആവശ്യപ്പെടുന്ന കാര്യങ്ങളിലാണ് സർക്കാർ ഇടപെടുന്നത്. സിനിമ വ്യവസായത്തിലല്ല, താര സംഘടനയിലാണ് കുറെയധികം പ്രശ്നങ്ങൾ ഉള്ളത്. വിഷയത്തില്‍ സർക്കാറിന് മുമ്പാകെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെങ്കിലും സർക്കാർ ഇടപെടേണ്ട ഘട്ടത്തിൽ ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നാളെ വൈകിട്ട് സിനിമ മേഖലയിലെ ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും പി.സി വിഷ്ണുനാഥ് അറിയിച്ചു.
