സംസ്ഥാന വ്യാപകമായി അഴിച്ചുപണിക്കൊരുങ്ങി സി.പി.ഐ.എം; ജില്ലാ കമ്മിറ്റികളിലും ശേഷം സംസ്ഥാന നേതൃത്വത്തിലും അഴിച്ചുപണി.?

You are currently viewing സംസ്ഥാന വ്യാപകമായി അഴിച്ചുപണിക്കൊരുങ്ങി സി.പി.ഐ.എം; ജില്ലാ കമ്മിറ്റികളിലും ശേഷം സംസ്ഥാന നേതൃത്വത്തിലും അഴിച്ചുപണി.?

കോഴിക്കോട്: സംസ്ഥാന വ്യാപകമായി അഴിച്ചുപണിക്കൊരുങ്ങി സി.പി.ഐ.എം നേതൃത്വം. ആദ്യഘട്ടത്തില്‍ ജില്ലാ കമ്മിറ്റികളിലും ശേഷം സംസ്ഥാന നേതൃത്വത്തിലും അഴിച്ചുപണിയുണ്ടാകും എന്നാണ് വിവരം. പ്രവര്‍ത്തനം തൃപ്തികരമല്ലാത്തവരെ മാറ്റി പുതിയ നേതാവിന് ചുമതല കൈമാറും. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങളോടെ അഴിച്ചുപണി ഉണ്ടാകും. വിപുലീകരണ ജില്ലാ കമ്മിറ്റി യോഗങ്ങളുടെ നിര്‍ദ്ദേശം അനുസരിച്ചാകും സംസ്ഥാന തലത്തിലെ അഴിച്ചുപണി. മെറിറ്റ് മാത്രം നോക്കിയാകും അഴിച്ചു പണി എന്ന് നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതിയില്‍ ഇ.ഡിക്ക് എതിരെ വിമര്‍ശനമുയര്‍ന്നു. നേതാക്കളെ ഇ.ഡി വേട്ടയാടുന്നുവെന്ന് ആരോപണം. 9 ജില്ലാ കമ്മിറ്റികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. ഇ.ഡി സംസ്ഥാന നേതാക്കളെ വേട്ടയാടുന്നതായും ഇതിനെതിരെ എല്ലാവരും ഒറ്റകെട്ടായി പ്രതികരിക്കണമെന്നും ആവശ്യം ഉയർന്നു. പാർട്ടിയെ ബാധിക്കുന്ന കേസുകളിൽ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും ആവശ്യമുണ്ട്.

0Shares