Categories
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം; പ്രതിഭയെ തള്ളി സി.പി.എം
പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട എം.എല്‍.എ, ഓഫീസ് പൂട്ടി വീട്ടില്‍ ഇരിക്കുന്നു എന്നായിരുന്നു പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കളുടെ വിമര്‍ശനം.
Trending News





മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ പ്രതിഭ എം.എല്‍.എയെ തള്ളി സി.പി.എം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഭ നടത്തിയ പദപ്രയോഗം തെറ്റാണെന്ന് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു.ഒരു പൊതുപ്രവര്‍ത്തകയില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read
സംഭവത്തില്‍ എം.എല്‍.എ യു.പ്രതിഭയില്‍ നിന്നും വിശദീകരണം തേടുമെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട എം.എല്‍.എ, ഓഫീസ് പൂട്ടി വീട്ടില്‍ ഇരിക്കുന്നു എന്നായിരുന്നു പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കളുടെ വിമര്‍ശനം. ഇതിനു മറുപടിയായി ഡി.വൈ.എഫ്.ഐ നേതാക്കളെ വൈറസുകള്‍ എന്ന് വിളിച്ച് എം.എല്‍.എയും ഫേസ്ബുക്കിലൂടെ മറുപടി നല്‍കുകയും ചെയ്തു.

ഇതു വാര്‍ത്തയായതോടെയാണ് എം.എല്‍.എ മാധ്യമപ്രവര്‍ത്തകരെയും സ്ത്രീകളെയും അവഹേളിക്കുന്നവിധം പരാമര്‍ശം നടത്തി രംഗത്തെത്തിയത്. മാധ്യമ പ്രവര്‍ത്തനത്തേക്കാള്‍ നല്ലത്, ശരീരം വിറ്റ് ജീവിക്കുന്നതാണ്. വേശ്യവൃത്തി ചെയ്യുന്ന സ്ത്രീകളുടെ കാല്‍ കഴുകിയ വെള്ളം കുടിച്ചുകൂടെ എന്നായിരുന്നു പ്രതിഭയുടെ പ്രസ്താവന. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഭയുടെ പരാമര്‍ശം.

Sorry, there was a YouTube error.