
ന്യൂസ് ഡെസ്ക്: കാസറഗോഡ് ജില്ലയിലെ തെക്കിൽ വില്ലേജിൽ സർക്കാർ ഭൂമി കയ്യേറ്റം ചെയ്തതായി പരാതി. കാസറഗോഡ് താലൂക്കിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. കാസറഗോഡ് കളക്ടറേറ്റിലെ ഓഡിറ്റ് ആൻഡ് ഇൻസ്‌പെക്ഷൻ വിഭാഗം സീനിയർ സൂപ്രണ്ട് (മുൻ കാസർഗോഡ് തഹസിൽദാർ) രമേശന് എതിരെയാണ് ഗുരുതര പരാതി ഉയർന്നിരിക്കുന്നത്. പൊതുപ്രവർത്തകനായ ഇസ്മായിൽ ബെണ്ടിച്ചാൽ എന്ന യുവാവ് തെളിവ് സഹീതം വിവരങ്ങൾ പുറത്ത് വിടുകയാണ്. ഇസ്മായിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി കയ്യേറ്റം നടന്നതായി തെളിയിക്കുന്ന രേഖകളും ഇസ്മായിലിൻ്റെ കൈവശമുണ്ട്. കാര്യങ്ങൾ ചാനൽ ആർ.ബിയുമായി ഇസ്മായിൽ വെളിപ്പെടുത്തുകയാണ്. വീഡിയോ മുഴുവനായും കാണുക.
