മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ 282 പേർക്ക്; ഇത്തവണ പട്ടിക പൂർത്തിയാക്കിയത് ഏറെ വൈകി; സേനാംഗങ്ങളുടെ മികച്ച സേവനത്തിന് സംസ്ഥാനം നൽകുന്ന ബഹുമതി

  • Post category:local news / news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ 282 പേർക്ക്; ഇത്തവണ പട്ടിക പൂർത്തിയാക്കിയത് ഏറെ വൈകി; സേനാംഗങ്ങളുടെ മികച്ച സേവനത്തിന് സംസ്ഥാനം നൽകുന്ന ബഹുമതി

തിരുവനന്തപുരം: ഏറെ വൈകി മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പട്ടിക പുറത്തിറങ്ങി. വിവിധ സേനകളിലായി സ്തുത്യർഹസേവനം കാഴ്ചവെച്ച 282 പേർക്കാണ് മെഡൽ നൽകുന്നത്. സേനാംഗങ്ങളുടെ മികച്ച സേവനത്തിന് സംസ്ഥാനം നൽകുന്ന ബഹുമതിയാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. പതിവായി സ്വാതന്ത്ര്യദിന തലേന്നാണ് മെഡൽ പ്രഖ്യാപിക്കുന്നത്. എന്നാൽ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണം ഇക്കുറി പട്ടിക വൈകി. ഇക്കാര്യം മാധ്യമങ്ങളിൽ വാർത്തയായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു. ഇതോടെ ഏറെ വൈകി പട്ടിക പൂർത്തിയാക്കി എന്നാണ് വിവരം.

0Shares