കോൺഗ്രസ് പ്രവർത്തകരെ തൃപ്ത്തിപെടുത്താൻ വി.ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ സുപ്രധാന തീരുമാനം; യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി.?

You are currently viewing കോൺഗ്രസ് പ്രവർത്തകരെ തൃപ്ത്തിപെടുത്താൻ വി.ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ സുപ്രധാന തീരുമാനം; യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി.?

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരെ തൃപ്ത്തിപെടുത്താൻ വി.ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനം. ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷ്യൽ ടീം പുനരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കറുത്ത കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിൻ്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഗൺമാൻമാരുടെ നടപടിയെ ന്യായീകരിച്ചു. ഇത് കോൺഗ്രസ് പ്രവർത്തകരെ കൂടുതൽ പ്രകോപിതരാക്കി. പ്രതിഷേധം കൂടുതൽ കടുത്തു. എന്നാൽ പിണറായി സർക്കാർ ഉദ്യോഗസ്ഥരെ സംരക്ഷിച്ചു. ഇതിൽ കോൺഗ്രസ് നിരാശരായിരുന്നു. യുഡിഎഫ് സർക്കാർ സാധികാരത്തിൽ വരുമ്പോൾ തീർച്ചയായും ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും എന്നത് കോൺഗ്രസ് നേതാക്കൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയ വാക്കാണ്. ആ വാക്കാണ് നിലവിൽ പാലിക്കാൻ പോകുന്നത്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി ഉണ്ടാകും എന്നതാണ് പാർട്ടി പ്രവർത്തകരെ ആവേശത്തിലാകുന്നത്. കുറ്റക്കാരായ ഗണ്മാൻമാർക്കെതിരെ പോലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തത് എന്നതും ശ്രദ്ധേയമാണ്.

0Shares