Categories
മഴക്കെടുതി; ദുരന്ത നിവാരണ സേനയെ പൂർണ്ണ സജ്ജമാക്കി ചെങ്കള ഗ്രാമ പഞ്ചായത്ത്; ഉപകരണങ്ങൾ കൈമാറി
Trending News





ചെർക്കള: മഴക്കെടുത്തികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ചെങ്കള ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി. സ്വയം സന്നദ്ധരായ യുവാക്കളുടെ സംഘത്തെയാണ് പൂർണ്ണ സജ്ജമാക്കിയത്. പഞ്ചായത്ത് പരിധിയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി വാർഡ് മെമ്പർമാർ, സന്നദ്ധ സംഘടനകൾ, വോളന്റിയർമാർ, രാഷ്‌ട്രീയ യുവജന സംഘടന പ്രവർത്തകർ തുടങ്ങിയവരുടെ യോഗവും ചേർന്നു. ഗ്രാമ പഞ്ചായത്ത് സി.എച്ച് മുഹമ്മദ് കോയ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് യോഗം ചേർന്നത്. പ്രസിഡന്റ് ഖാദർ ബദ്‌രിയയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജന പ്രതിനിധികൾ, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, കെ.എസ്ഇ.ബി ഉദ്യോഗസ്ഥർ, ആരോഗ്യ മേഖലയിലെ പ്രതിനിധികൾ സംസാരിച്ചു. വൈസ് പ്രസിഡൻ്റ് സഫിയ ഹാഷിം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹസൈനാർ ബദരിയ, അൻഷിഫ അർഷാദ്, സലീം ഇടനീർ, മെമ്പർമാരായ സത്താർ പള്ളിയാൻ, വേണുഗോപാൽ, ഖദീജ പി, ചിത്രകുമാരി, രാഘവേന്ദ്ര എന്നിവർ പങ്കെടുത്തു. ദുരന്ത നിവാരണ സേന ക്യാപ്റ്റനായി സി.ബി ലത്തീഫ്, വൈസ് ക്യാപ്റ്റനായി ഫൈസൽ പൈച്ചു ചെർക്കള എന്നിവരെ യോഗം നിയോഗിച്ചു. സന്നദ്ധ സേവനത്തിനു താല്പര്യമുള്ള നാൽപത്തോളം പേർ പങ്കെടുത്തു. ചെങ്കള ഗ്രാമ പഞ്ചായത്തിൽ ദുരന്ത നിവാരണ സേന നായകർക്ക് വിവിധ ഉപകരണങ്ങൾ കൈമാറി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കേ സതീഷ സ്വാഗതം പറഞ്ഞു.

Sorry, there was a YouTube error.