Categories
health Kerala news

കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ; ജില്ലാ കളക്ട്രേററ്റിൽ മെഗാ സ്ക്രീനിംഗ് ക്യാമ്പുമായി ആരോഗ്യ വകുപ്പ്

കാസറഗോഡ്: കാൻസർ പ്രതിരോധത്തിനും ചികിത്സക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാ കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന വിവിധ ഓഫീസുകളിലെ ജീവനക്കാർക്കു വേണ്ടി ബോധവൽക്കരണ സെമിനാറും മെഗാ സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്‌, കേരള എൻ ജി ഓ യൂണിയൻ എന്നിവ സംയുക്തമായി കാസർഗോഡ്
കളക്ട്രേറ്റ് PRD ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കാസറഗോഡ് ജില്ലാ കളക്ടർ ഇമ്പശേഖർ ഐ.എ.എസ് നിർവഹിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത്‌ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. സരിത എസ് എൻ അധ്യക്ഷത വഹിച്ചു.

കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ വി രാംദാസ് സ്വാഗതവും ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സന്തോഷ്‌ കപ്പച്ചേരി, മുളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഷമീമ തൻവീർ എന്നിവർ ബോധവൽക്കരണ ക്ലാസ്സെടുത്തു. ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി കെ കൃഷ്ണദാസ്, മുളിയാർ കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത്‌ സൂപ്പർവൈസർ ഷാജു എൻ എ, കേരള എൻ ജി ഓ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം ഭാനുപ്രകാശ് കെ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ജീവിത ശൈലീ രോഗ നിർണയം, ക്ഷയ രോഗ സ്ക്രീനിംഗ്, സ്തനാർബുദ, വദനാർബുദ, ഗർഭാശയഗള കാൻസർ സ്ക്രീനിംഗ്, HIV ടെസ്റ്റ്‌ എന്നിവ സംഘടിപ്പിച്ചു. ജില്ലാ കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന 43 ഓഫീസുകളിലെ 30 വയസിനു മുകളിലുള്ള 166 വനിതാ ജീവനക്കാർ സ്ക്രീനിംഗിന് വിധേയമായി. 2025 ഫെബ്രുവരി 4 ആരംഭിച്ച കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി 4-3-2025 വൈകിട്ട് 4 മണി വരെ വരെ ജില്ലയിലെ 23400 ആളുകളെ സ്ക്രീനിങ്ങിന് വിധേയമാക്കി. ഇതിൽ ശൈലീ സർവേ പ്രകാരം അർബുദ സാധ്യത കണ്ടെത്തിയവർക്കും ദാരിദ്ര രേഖക്ക് താഴെയുള്ളവർക്കും, പ്രത്യേക പരിഗണന നൽകി കൊണ്ട് സ്ക്രീനിങ്ങിന് വിധേയമാക്കിയിട്ടുണ്ട്. ഇത് വരെ 1508 പേരെ തുടർ ചികിത്സക്കായി റഫർ ചെയ്തിട്ടുണ്ട്. ജില്ലയിൽ 58 ആരോഗ്യ കേന്ദ്രങ്ങളിൽ കാൻസർ സ്ക്രീനിംഗിനായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും 30 വയസിനു മുകളിലുള്ള മുഴുവൻ വനിതകളും ഈ സൗകര്യം പ്രയോജനപ്പെടുത്തി സ്ക്രീനിങ്ങിന് വിധേയമാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ വി അഭ്യർത്ഥിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest