രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്ര കുംഭകോണമാണ് അയോധ്യയിൽ നടന്നത്; കുറ്റക്കാകരെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രവും മോദിയും സ്വീകരിക്കുന്നത്; തുറന്നടിച്ച് കെ.സി വേണുഗോപാൽ; യോഗിയുടെ SIT..

  • Post category:news / politics
  • Reading time:1 min read
You are currently viewing രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്ര കുംഭകോണമാണ് അയോധ്യയിൽ നടന്നത്; കുറ്റക്കാകരെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രവും മോദിയും സ്വീകരിക്കുന്നത്; തുറന്നടിച്ച് കെ.സി വേണുഗോപാൽ; യോഗിയുടെ SIT..

ദില്ലി: അയോധ്യ തട്ടിപ്പ്, രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്ര കുംഭകോണമെന്ന് കെ.സി വേണുഗോപാൽ എം പി. നടന്നത് ഗുരുതര വീഴ്ച്ച. കൊള്ള നടത്തുന്നവർക്ക് ട്രസ്റ്റ്‌ എല്ലാം സഹായവും നൽകി. നടന്നത് ഭീകരമായ കൊള്ളയാണെന്ന് തെളിയുന്നു. വിഷയത്തിൽ ബി.ജെ.പിക്ക് മൗനമാണ്. കുറ്റക്കാകരെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രവും മോദിയും സ്വീകരിക്കുന്നത്. കേന്ദ്രം കൃത്യമായ മറുപടി പറയണം. സുപ്രീംകോടതി നിരീക്ഷണത്തിൽ കൃത്യമായ അന്വേഷണം നടത്തണം. നടന്നത് വിശ്വാസികൾക്ക് നേരെയുള്ള കടന്നാക്രമണമാണ്. യോഗിയുടെ SIT യെ കൊണ്ട് കുറ്റക്കാരെ പുറത്ത് കൊണ്ടുവരാൻ സാധിക്കില്ലെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ നൽകിയ ഭൂമിയിൽ സർക്കാർ നിയമിച്ച ട്രസ്റ്റ് ആണ് ക്ഷേത്രം നിർമിക്കാൻ മുൻകൈ എടുത്തത്.

രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്ര കുംഭകോണത്തിന് സഹായം ചെയ്യുന്ന നിലപാട് ട്രസ്റ്റ് സ്വീകരിച്ചത്. കൊള്ളക്ക് പിന്നിലെ വലിയ കൈകളെ രക്ഷിക്കാൻ സാധാരണ ജീവനക്കാരെ പ്രതി ചേർത്തു. അവർ മാത്രം വിചാരിച്ചാൽ നടത്താവുന്ന കൊള്ള അല്ല നടന്നത്. കൊള്ള ചെയ്ത പ്രമാണിമാരെ സംരക്ഷിക്കുന്ന നടപടി ആണ് ബി.ജെ.പിയും കേന്ദ്ര സർക്കാരും സ്വീകരിച്ചത്. എപ്പോഴും രാമഭക്തി പറയുന്നവരാണ് കൊള്ള നടത്തിയത്. മറുപടി പറഞ്ഞേ മതിയാകൂ. ഒളിച്ചോടാൻ കഴിയില്ല. വിഷയം പാർലമെൻ്റിലും ചോദ്യം ഉന്നയിക്കും. അയോധ്യ തട്ടിപ്പ് കോൺഗ്രസ് വിടില്ല. എന്താണ് കോൺഗ്രസ് ചെയ്യാൻ പോകുന്നത് എന്ന് കാത്തിരുന്നു കാണാം എന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.

0Shares