
പാലക്കാട്: അട്ടപ്പാടി മധു കേസിൽ പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകി എന്നാണ് വിവരം. തെളിവുകൾ കൃത്യമായി ഹൈക്കോടതി പരിഗണിച്ചില്ല എന്നാണ് സംസ്ഥാന സർക്കാർ വാദം. സാക്ഷി മൊഴികളും പരിഗണനയ്ക്കെടുത്തില്ല എന്നും ചൂണ്ടിക്കാട്ടുന്നു. ഹീന കുറ്റകൃത്യമാണ് ഹുസൈൻ നടത്തിയതെന്നും ഹർജിയിൽ പറയുന്നു. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോൺസെൽ അൽജോ കെ ജോസഫ് ആണ് അപ്പീൽ സമർപ്പിച്ചത്.
