
വാഷിങ്ടണ്‍: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിന് കനത്ത തിരിച്ചടി. റിപ്പബ്ലിക്കൻ പാർട്ടിയെ പിന്നിലാക്കി ഡമോക്രാറ്റിക്ക് പാർട്ടി കരുത്ത് കാട്ടി. ട്രംപിൻ്റെ മനുഷ്യത്വ രഹിത നിലപാടിന് എതിരെ അമേരിക്കൻ ജനത നൽകിയ താകീതായി ഇടക്കാല തെരഞ്ഞെടുപ്പ്. യു.എസ് കോൺഗ്രസിന്‍റെ ഇരു സഭകളിലും ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയം ആണ് ഡമോക്രാറ്റുകൾ നേടിയത്. ട്രംപിന്‍റെ വിശ്വസ്തനായ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി അടക്കം റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒട്ടേറെ പ്രമുഖർ കനത്ത പരാജയം ഏറ്റുവാങ്ങി. ഡോണൾഡ് ട്രംപിന്‍റെ ഭരണശൈലിക്ക് അമേരിക്കൻ ജനത ബാലറ്റിലൂടെ കനത്ത തിരിച്ചടി നൽകി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.
യുഎസ് സെനറ്റിലും ജനപ്രതിനിധിസഭയിലും ഇനി ഡെമോക്രാറ്റിക് പാർട്ടിയുടെ ആധിപത്യമായിരിക്കും. ടെക്സസ്, കാൻസസ്, സൗത്ത് കരോലിന, ഒഹായോ, നോർത്ത് കരോലിന, ഐയോവ എന്നീ പരമ്പരാഗത ശക്തി കേന്ദ്രങ്ങൾ ട്രംപിന്‍റെ റിപ്പബ്ലിക്കൻപാർട്ടിക്ക് നഷ്ടമായി. ഇവിടെയെല്ലാം ഡെമോക്രാറ്റുകൾ നേടിയത് ചരിത്ര വിജയമാണ്. ഭൂരിപക്ഷത്തിന് 218 സീറ്റു വേണ്ട ജനപ്രതിനിധി സഭയിലും ഡമോക്രാറ്റുകൾ നേടിയത് മിന്നും ജയം നേടി. 36 സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് പടയോട്ടത്തിനാണ് അമേരിക്ക സാക്ഷ്യം വഹിച്ചത്. യുഎസ് കോൺഗ്രസിലെ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളിൽ 35 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിനൊപ്പം 36 സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പും നടന്നിരുന്നു. ഏകദേശം 21 കോടി (210 മില്യണ്‍) ആളുകളാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിക്കുമെന്ന് ട്രംപ് നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയിലെ ഉയരുന്ന ജീവിതച്ചെലവ് ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രചാരണം നടത്തിയത്. ജനപ്രതിനിധിസഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കാനാണ് സാധ്യതയെന്ന് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന നിലയിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ഉൾപ്പെടെയായിരുന്നു ഡെമോക്രാറ്റുകളുടെ മുന്നേറ്റം.
