കാസറഗോഡ് ജില്ലയിലെ പല ഭാഗത്തുനിന്നും മുറിച്ചുമാറ്റുന്ന മരങ്ങളിൽ വിശദമായ അന്വേഷണം വേണം; തടികയറ്റിയ ലോറി നമ്പർ പ്ലേറ്റ് മറച്ച നിലയിൽ പോകുന്നത് ദുരൂഹത വർധിപ്പിക്കുന്നു; നമ്പർ പ്ലേറ്റിൽ ചളി തേച്ച് പോകുന്ന കള്ളകളി എന്തിന്.?

You are currently viewing കാസറഗോഡ് ജില്ലയിലെ പല ഭാഗത്തുനിന്നും മുറിച്ചുമാറ്റുന്ന മരങ്ങളിൽ വിശദമായ അന്വേഷണം വേണം; തടികയറ്റിയ ലോറി നമ്പർ പ്ലേറ്റ് മറച്ച നിലയിൽ പോകുന്നത് ദുരൂഹത വർധിപ്പിക്കുന്നു; നമ്പർ പ്ലേറ്റിൽ ചളി തേച്ച് പോകുന്ന കള്ളകളി എന്തിന്.?

കാസർഗോഡ്: ജില്ലയിലെ പലഭാഗത്തു നിന്നും മരങ്ങൾ മുറിച്ചുമാറ്റുന്നുണ്ടങ്കിലും കച്ചവടക്കാരുടെ മത്സര ബുദ്ധി നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. മരങ്ങൾ കയറ്റിയ വലിയ ലോറികൾ റോഡിലൂടെ പോകുന്നത് നമ്പർ പ്ലേറ്റിൽ ചളി തേച്ച് മറച്ച നിലയിലാണ്. ഇതിലെ കള്ളകളി മറനീക്കി പുറത്തുകൊണ്ടുവരേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ നീർച്ചാലിൽ ഇത്തരം ഒരു ലോറി നാട്ടുകാരിൽ സംശയം ജനിപ്പിച്ചു. ബദിയടുക്ക ഭാഗത്തുനിന്നും കുമ്പള ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നാല് ഭാഗത്തുമുള്ള നമ്പർ പ്ലേറ്റിൽ ചളി തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു. ഇത് ശ്രദ്ധയിപ്പെട്ട ചാനൽ ആർ.ബി സംഘം ദൃശ്യങ്ങൾ പകർത്തി. ലോറി നീർച്ചാലിലെ പെട്രോൾ പമ്പിൽ കയറ്റിയതോടെ നാട്ടുകാർ ഇടപെട്ട് ചോദ്യം ചെയ്തു. വാഹനത്തിൽ ഒരു ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹം സംഭവത്തിൽ വ്യക്തമായ മറുപടി നൽകിയില്ല. ഇതോടെ വിവരം പോലീസിൽ അറിയിച്ചു. നിമിഷങ്ങൾക്കകം ലോറിക്ക് എസ്‌കോർട്ട് പോവുകയായിരുന്ന ബൈക്കും മറ്റു ആളുകളും എത്തി, പിന്നീട് നാട്ടുകാരോട് തട്ടിക്കയറിയ ഇവർ ലോറി വിട്ടുകിട്ടാനുള്ള സമ്മർദ്ദം ശക്തമാക്കി. പോലീസ് എത്തി നമ്പർ പരിശോധിച്ചു. ചളി തേച്ച് പിടിപ്പിച്ചതാണെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. എന്നാൽ വിശദമായ പരിശോധനക്ക് പോലീസും തയ്യാറായില്ല. തെലുങ്കാന രജിസ്‌ട്രേഷനുള്ള ഹൈദ്രബാദ് ലോറിയായിരുന്നു ദുരൂഹതക്ക് വഴിയൊരുക്കിയത്. ലോറിയിൽ ഉണ്ടായിരുന്നത് ഹൈദരാബാദിലെ പേപ്പർ മില്ലിലേക്കുള്ള തടികൾ എന്നാണ് പറയുന്നത്. ലോറി പോലീസ് പിടികൂടാതിരിക്കാൻ നിമിഷങ്ങൾക്കകം എത്തിയത് ഗുണ്ടകളെപോലെ അമ്പതോളം ആളുകൾ എന്നതും ദുരൂഹത വർധിപ്പിക്കുന്നു. ലോറിയെ രക്ഷിക്കാൻ ആളുകൾ തടിച്ചുകൂടിയതോടെ നാട്ടുകാർ നിസ്സഹായരായി. ചാനൽ ആർ.ബി വീഡിയോ പകർത്തിയതിലായിരുന്നു ഇവരുടെ അമർഷം.

ലോറിയിൽ ചളി തേച്ച് പിടിപ്പിച്ച് യാത്ര എങ്ങോട്ട് എന്നതോ.? ലോറിയിൽ ഉണ്ടായിരുന്നത് പേപ്പർ മില്ലിലേക്കുള്ള തടികൾ തന്നെയാണോ.? എന്നതിൽ പരിശോധന നടന്നില്ല. രേഖകൾ പൂർണ്ണമായും പരിശോധിക്കാതെ ബദിയടുക്ക പോലീസ് ലോറി വിട്ടുനൽകിയതിലും സംശയം ഉയരുന്നു. ചാനൽ ആർ.ബി സംഘം RTO എൻഫോഴ്‌സ്‌മെറ്റ് ഉദ്യോഗസ്ഥർക്ക് കൈമാറിയ ദൃശ്യങ്ങളിൽ നിന്നും പരിശോധിച്ച് കണ്ടെത്തിയത് കടുത്ത നിയമ ലംഘനമാണ്. ലോറിക്ക് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല എന്ന പ്രധാനപ്പെട്ട വിവരമാണ് പുറത്ത് വന്നത്. കൂടാതെ നാഷണൽ പെർമിറ്റ് അവസാനിച്ചിരുന്നു. പൊല്യൂഷൻ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിരുന്നു. കൂടാതെ നമ്പർ പ്ലേറ്റ് മറച്ചുള്ള യാത്രയും ഗുരുതരമായ നിയമ ലംഘനമാണ്. ലോറിയിൽ ഉണ്ടായിരുന്നത് തടികൾ മാത്രമായിരുന്നോ.? എന്ന സംശയം ബലപ്പെടുകയാണ്. തടി കച്ചവടക്കാരുമായി പോലീസിനുള്ള ബന്ധം എന്നതാണ്.? എന്ന ചോദ്യമാണ് ഉയരുന്നത്. ഗുരുതരമായ നിയമലംഘനം ഉണ്ടായിട്ടും ബദിയടുക്ക പോലീസ് സംരക്ഷിച്ചത് ആരെയാണ്.? സാധാരണക്കാർക്ക് നേരെ സീറ്റ് ബെൽറ്റിൻ്റെ പേരിലും ഹെൽമറ്റ് ഇല്ലാത്തതിൻ്റെ പേരിലും കർശന നടപടി സ്വീകരിക്കുന്ന പോലീസ് എന്തുകൊണ്ട് റോഡിൽ ഇറക്കാൻ ഫിറ്റ്നസ് ഇല്ലാത്ത ഇതര സംസ്ഥാന ലോറിയെ വിട്ടയച്ചു. ഉത്തരം കിട്ടാത്ത ചോദ്യം ഇപ്പോഴും ബാക്കിയാണ്. ജാഗ്രത പാലിക്കേണ്ടത് നാട്ടുകാരാണ്. നമുക്ക് ചുറ്റും പലതും നടക്കുന്നുണ്ട്.

0Shares