നാലാമതും ദേശീയ പുരസ്കാരം നേടി നടൻ മമ്മുട്ടി; എഴുപത്തി രണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; 34 ഭാഷകളിൽ നിന്നും 400 സിനിമകൾ

You are currently viewing നാലാമതും ദേശീയ പുരസ്കാരം നേടി നടൻ മമ്മുട്ടി; എഴുപത്തി രണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; 34 ഭാഷകളിൽ നിന്നും 400 സിനിമകൾ

ദില്ലി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളികൾ ഏറെ പ്രതീക്ഷയർപ്പിച്ച ആ പ്രഖ്യാപനം വന്നു. നടൻ മമ്മുട്ടിക്ക് നമ്മുടെ സ്വന്തം മമ്മുക്ക നാലാമതും ദേശീയ പുരസ്‌കാരം നേടി എന്നുള്ള വാർത്ത. ഭ്രമയുഗം എന്ന ചിത്രത്തിലൂടെയാണ് മമ്മുട്ടിക്ക് ഈ നേട്ടം കരസ്ഥമാക്കാനായത്. ഇതിന് മുമ്പ് ഇന്ത്യൻ സിനിമയിൽ അമിതാബ് ബച്ചനാണ് 4 തവണ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള ചലച്ചിത്ര നടൻ. പുരസ്‌കാര നിറവിലും മമ്മുട്ടി അമിതാബ് ബച്ചൻ ഒപ്പം എത്തി എന്നത് മലയാളികൾക്ക് ഏറെ അഭിമാനമാണ്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, ഇപ്പോൾ ദേശീയ പുരസ്കാരവും എത്തിയതോടെ ആരാധകർക്ക് ഇരട്ടി മധുരമാണ് ലഭിച്ചത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിട്ടുള്ളത്.

രണ്ടുപേരാണ് ഇത്തവണ മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുന്നത്. നടൻ മമ്മൂട്ടിക്കും കാർത്തിക് ആര്യനുമാണ് പുരസ്കാരങ്ങൾ. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്‌.സി) സർട്ടിഫിക്കറ്റ് നേടിയ ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരത്തിനായി പരിഗണിച്ചിട്ടുള്ളത്. മലയാളി സംവിധായകൻ ജയരാജിൻ്റെ നേതൃത്വത്തിലുള്ള 11 അംഗ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 24 ഭാഷകളിൽ നിന്നുമായി 161 നോൺ ഫീച്ചർ സിനിമകൾ കണ്ട ശേഷമാണ് ജൂറി വിജയികളെ തിരഞ്ഞെടുത്തത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 400 ലേറെ ചിത്രങ്ങൾ മത്സര രംഗത്തുണ്ടായിരുന്നു.

0Shares