Categories
മുന്‍ ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജു ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും.
Trending News




ന്യൂഡല്‍ഹി: സുപ്രീംകോടതി ആവശ്യപ്പെട്ടപ്രകാരം സൗമ്യ വധക്കേസില്‍ മുന്‍ ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജു ഇന്ന് ഹാജരാകും. കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുനഃപരിശോധനാ ഹര്‍ജിയായി സ്വീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി അദ്ദേഹത്തിന് നോട്ടീസയച്ചത്. സൗമ്യ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിയ സുപ്രീംകോടതി നടപടിയില്‍ പിഴവുണ്ടെന്ന് ജസ്റ്റിസ് കട്ജു ആരോപിച്ചിരുന്നു. സൗമ്യ കേസിലെ സുപ്രീംകോടതി വിധിയില്‍ പിഴവുണ്ടെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കട്ജു വ്യാഴാഴ്ചയും ആവര്‍ത്തിച്ചു. ഭരണഘടനയുടെ 124 (ഏഴ്) വകുപ്പുപ്രകാരം സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിമാര്‍ ഇന്ത്യയിലെ ഒരു കോടതിയിലും വാദിക്കാനോ ഹാജരാകാനോ പാടില്ലെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകില്ലെന്ന നിലപാടാണ് കട്ജു ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍, പിന്നീട് നിലപാട് മാറ്റിയ കട്ജു, ഹാജരാകുമെന്ന് വ്യക്തമാക്കി.
Also Read
Sorry, there was a YouTube error.