Categories
1000, 500 രൂപയുടെ നോട്ടുകൾ പിൻവലിച്ച നടപടി കള്ളപ്പണം തടയാൻ ഉദ്ദേശിച്ചു സ്വീകരിച്ചതല്ലെന്ന് മുഖ്യമന്ത്രി.
Trending News

തിരുവനന്തപുരം: 1000, 500 രൂപയുടെ നോട്ടുകൾ പിൻവലിച്ച നടപടി കള്ളപ്പണം തടയാൻ ഉദ്ദേശിച്ചു സ്വീകരിച്ചതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കള്ളപ്പണ ലോബിക്ക് അവരുടെ പണം മാറ്റാനായി മുൻകൂട്ടി വിവരം നൽകിയെന്ന് ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു. കള്ളപ്പണക്കാർക്കു ബുദ്ധിമുട്ടുണ്ടായില്ല. സാധാരണ ജനങ്ങൾക്കു മാത്രമാണു ബുദ്ധിമുട്ടുണ്ടായത്.അതേസമയം വെള്ളക്കരം, വൈദ്യുതി ബില്‍, പരീക്ഷാ ഫീസ് എന്നവ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഈ മാസം 30 വരെ സമയം അനുവദിച്ചതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതിനോടൊപ്പം ഓട്ടോ ടാക്സി നികുതികള്‍ നീട്ടിക്കൊടുക്കുകയാണ്. ഇന്നാണ് അവസാന തിയതി എങ്കിലും പിഴ കൂടാതെ അയക്കാന്‍ പറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Also Read
ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം രാജ്യത്തില്ല. ഇത്രയധികം നിസംഗത മറ്റൊരു സര്‍ക്കാരും സ്വീകരിക്കില്ല. ഇന്നു തന്നെ ഡല്‍ഹിയിലേക്ക് പോകുമെന്നും കേന്ദ്ര ധനകാര്യ മന്ത്രിയെ കാണുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Sorry, there was a YouTube error.