Categories
news

100 കോടിയും കടത്തി വെട്ടി പുലിമുരുകന്‍.

കൊച്ചി: മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ 100 കോടി കലക്ഷന്‍ ലഭിച്ച ആദ്യ മലയാള ചിത്രമായി മാറി.  15 കോടിയോളം വിവിധ റൈറ്റ്‌സിലൂടെ നേടിയ ചിത്രത്തിന്റെ വിദേശത്തെ കളക്ഷന്‍ കൂടി കണക്കിലെടുക്കുമ്‌ബോള്‍ ആകെ ബിസിനസ്സ് 100 കോടി കവിയും.
കേരളത്തില്‍ നിന്നു മാത്രം ചിത്രം 65 കോടിക്കു മേല്‍ നേടിക്കഴിഞ്ഞു. യുഎഇ-യില്‍ നിന്ന് 3 ദിവസം കൊണ്ട് 13 കോടിക്കു മുകളില്‍ നേടിക്കൊണ്ട് മലയാള   സിനിമ   ചരിത്രത്തില്‍  അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് പുലിമുരുകന്‍.അമേരിക്ക, യൂറോപ്പ്, എന്നിവടങ്ങളിലും ചിത്രം മികച്ച കലക്ഷന്‍ നേടുന്നുണ്ട്. ആദ്യദിന കലക്ഷന്‍, ആദ്യ വാര കലക്ഷന്‍, വേഗത്തില്‍ 10 കോടിയും 25 കോടിയും കലക്ഷന്‍ നേടിയ ചിത്രം എന്നിങ്ങനെ റെക്കോര്‍ഡുകള്‍ പലതും തിരുത്തികുറിച്ചാണ് സിനിമ 100  കോടിയും  കടന്നത്‌.
pulimurugan-trailer-review

pulimurugan-malayalam-movie-boxoffice-report

പുലിമുരുകന്‍ റിലീസ് ചെയ്തതിനു ശേഷം പല സിനിമകള്‍ വന്നു പോയെങ്കിലും തിരക്ക് ഇപ്പോഴും മുരുകനു തന്നെ. ഈ നില തുടര്‍ന്നാല്‍ വൈകാതെ ചിത്രം 150 കോടി കടക്കുമെന്നാണ് ചലച്ചിത്രമേഖലയില്‍ നിന്നുള്ള സൂചന.

0Shares

Leave a Reply

Your email address will not be published. Required fields are marked *