Categories
ഹരിത കേരളം പദ്ധതിക്ക് തുടക്കമായി.
Trending News
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..
രോഗികള്‍ക്ക് ആശ്വാസം; അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഒരുക്കുന്നു
തുളുച്ചേരി കാഞ്ഞങ്ങാടൻ വീട് തറവാട് ശ്രീ വിഷ്ണുമൂർത്തി ചാമുണ്ഡേശ്വരി ക്ഷേത്ര കളിയാട്ട മഹോത്സവം നടന്നു
Also Read
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ‘ഹരിത കേരളം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. തിരുവനന്തപുരം കൊല്ലായില്‍ പഞ്ചായത്തിലെ കളത്തറക്കല്‍ ഏലായില്‍ വിത്തിറക്കിയാണ് മുഖ്യമന്ത്രി ഹരിത കേരളത്തിന് തുടക്കം കുറിച്ചത്. വരും തലമുറക്കായി നാടിന്റെ ഭാവി മുന്നില്‍ കണ്ടുളള പദ്ധതിയാണ് ഹരിതകേരളം മിഷനെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നഷ്ടപ്പെട്ട കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കാനും കേരളത്തെ ഹരിതാഭമാക്കാനുമുള്ള യത്നത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹരിത കേരളം മിഷന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ ഗാനഗന്ധര്വ്വന് യേശുദാസും പ്രശസ്ത നടി മഞ്ജുവാര്യറും ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ ജില്ലാ കേന്ദ്രങ്ങളിലും വാര്‍ഡുകളിലും ഹരിത കേരളം പദ്ധതിക്ക് തുടക്കമായി. കൊച്ചിയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ നടന്മാരായ മമ്മൂട്ടി, ശ്രീനിവാസന് എന്നിവര്‍ വൃക്ഷത്തൈകള്‍ നട്ടു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥാണ്
പരിപാടി ഉദ്ഘാടനം ചെയ്തത്. പി.ടി. തോമസ് എം.എല്‍.എ, ഹൈബി ഈഡന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.












