Categories
സൗദി ഭവന പദ്ധതികള്‍ ഏറ്റെടുക്കാന്‍ തയ്യാറായി ഇന്ത്യന്‍ കമ്പനികള്‍.
Trending News




Also Read
റിയാദ്: സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭവന പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കോണ്‍ട്രാക്റ്റിങ് കമ്പനികളും നിര്‍മാണ സ്ഥാപനങ്ങളും തയ്യാറെന്ന് റിപ്പോര്‍ട്ട്. ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ സമാന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ കമ്പനികളാണ് സൗദിയിലെ പദ്ധതികള്‍ ഏറ്റെടുക്കാന്‍ താല്‍പര്യം കാണിച്ചതെന്നാണ് പുറത്തു വന്ന വിവരങ്ങള്‍. ഇന്ത്യയും സൗദിയും തമ്മിലുള്ള സൗഹൃദം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കുമെന്നതാണ് കമ്പനികള്‍ അവകാശപ്പെടുന്നത്.
30 ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. അധികൃതര്‍ നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ ഭവന പദ്ധതികള്‍ പൂര്‍ത്തിയാക്കി നല്‍കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
Sorry, there was a YouTube error.