Categories
സ്വന്തം പാസ്പോര്‍ട്ട് ഉപേക്ഷിച്ച് വ്യാജ പാസ്പോര്ട്ടില് പുറത്തുകടക്കാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി അറസ്റ്റില്‍.
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025; ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിച്ചു
Also Read
തിരുവനന്തപുരം: അസ്സല് പാസ്പോര്‍ട്ടും ബോര്‍ഡിങ് പാസ്സും വിമാനത്താവളത്തിലെ ടോയ്ലറ്റില് ഉപേക്ഷിച്ച് വ്യാജ പാസ്പോര്‍ട്ടുമായി പുറത്തുകടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി മൊയ്തീന് ബിലാലിനെയാണ് തിരുവനന്തപുരം എമിഗ്രേഷന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്. ജെറ്റ് എയര്‍വേസിന്റെ വിമാനത്തില്‍ മസ്കത്തില് നിന്നും തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഇയാള്‍.

കാസര്‍കോട് സ്വദേശി മുഹമ്മദ് ഷെരീഫിന്റെ പേരിലുള്ള പാസ്പോര്ട്ടില് സ്വന്തം ഫോട്ടോ പതിച്ചാണ് ഇയാള്‍ യാത്ര ചെയ്തത്. സംശയം തോന്നിയ അധികൃതര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ടോയ്ലറ്റില് പാസ്പോര്‍ട്ട് ഉപേക്ഷിച്ച കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പാസ്പോര്‍ട്ട് കണ്ടെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി മൊയ്തീനെ വലിയ തുറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.











