Categories
സിറിയയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം; 46 പേര് കൊല്ലപ്പെട്ടു.
Trending News




Also Read
ബെയ്റൂട്ട്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ ഇദ്ലിബിയില് റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 46 പേര് കൊല്ലപ്പെട്ടു. റഷ്യന്‍ പോര്‍വിമാനമാണ് വ്യോമാക്രമണത്തിന് പിന്നിലെന്ന് മനുഷ്യാവകാശ സംഘടന അറിയിച്ചു. അതേസമയം കിഴക്കന്‍ അലപ്പോയില്‍ സിറിയന്‍ സൈന്യവും വിമതരുമായുള്ള പോരാട്ടം ശക്തമായി തുടരുന്നു.
അലപ്പോയുടെ പകുതിയിലധികം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് സിറിയന്‍ സൈന്യം അവകാശപ്പെട്ടു. സാധാരണക്കാരെ വിമതര്‍ മറയാക്കി യുദ്ധം ചെയ്യുന്നുവെന്നും ഇതിനാലാണ് അവര്‍ കൊല്ലപ്പെടുന്നതെന്നും സിറിയന്‍ സൈനിക മേധാവി സമീര്‍ സുലൈമാന്‍ ആരോപിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ ആക്രമണങ്ങളില്‍ 300ലധികം പേരാണ് അലപ്പോയില്‍ മരിച്ചത്. ഇതില്‍ 32 കുട്ടികളും ഉള്‍പ്പെടുന്നു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് പലരുടെയും നില ഗുരുതരമാണ്.
Sorry, there was a YouTube error.