Categories
സഹകരണ പ്രതിസന്ധി: കേന്ദ്രത്തിനെതിരെ സുപ്രീം കോടതി.
Trending News




Also Read
ന്യൂഡല്‍ഹി: സഹകരണബാങ്കുകളോട് കാണിക്കുന്ന വിവേചനം തെറ്റെന്ന് സുപ്രീംകോടതി. സഹകരണബാങ്കുകള്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിക്കുകയായിരുന്നു സുപ്രീംകോടതി. സഹകര ബാങ്ക് ജീവനക്കാര്‍ക്ക് കള്ളപ്പണം കണ്ടെത്താനുള്ള ഉപാധികളില്ലെന്നും ബാങ്കുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചാണ് സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ തള്ളുന്ന തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ട് നബാര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
സഹകരണ മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സഹകരണ ബാങ്കുകളുടെ കൈവശമുള്ള പണം ഉപാധികളോടെ സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
Sorry, there was a YouTube error.