Categories
news

സര്‍ക്കാരിനു തലവേദനയായി ഐ.എ.എസ് ചേരിപ്പോര്.

തിരുവനന്തപുരം: നിയമം കൈയ്യിലെടുക്കുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്യുന്നു എന്ന ആരോപണവിധേയനായ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ പ്രതിഷേധ സൂചകമായി നാളെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കുന്നു. വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പ്രതിയാക്കി വിജിലന്‍സ് ക്രിമിനല്‍ കേസെടുത്തതിലും സ്വഭാവ ദാര്‍ഢ്യമുള്ള ഉദ്യോഗസ്ഥരെ നിരന്തരം വേട്ടയാടുന്നതിലുള്ള ദുഃഖവും ഉത്കണ്ഠയും പ്രകടിപ്പിച്ചാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍  പ്രതിഷേധ സൂചകമായി നാളെ കൂട്ട അവധിയെടുക്കുന്നത്.

ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗമാണ് ഇത്തരത്തില്‍ ഒരു പരസ്യ പ്രതിഷേധത്തിനു തീരുമാനമെടുത്തത്‌.ഇതിന്റെ ഭാഗമായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ നേരില്‍ കണ്ട്‌  അവധിക്കുള്ള അപേക്ഷ സമര്‍പ്പിച്ചു. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന ആരോപണം ഉന്നയിച്ച് ജേക്കബ് തോമസിനെതിരെ നാളെ ഐ.എ.എസ് പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *