സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ അനുസ്മരണ സമ്മേളനം ബർദുബായിൽ; കബീർ ഹിമമി മുഖ്യാതിഥി

  • Post category:local news
  • Reading time:1 min read
You are currently viewing സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ അനുസ്മരണ സമ്മേളനം ബർദുബായിൽ; കബീർ ഹിമമി മുഖ്യാതിഥി

ദുബൈ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും എസ്.വൈ.എസ് സംസഥാന ട്രഷററും പുത്തിഗെ മുഹിമ്മാത്തുൽ മുസ്‌ലിമീൻ എജുക്കേഷൻ സെന്റർ ശില്പിയുമായ മർഹൂം സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ പതിമൂന്നാമത് ഉറൂസ് ഉറൂസിന് മുന്നോടിയായിട്ടുള്ള അനുസ്മരണ സംഗമവും മുഹിമ്മാത്ത് സനദ് ധാന സമ്മേളന പ്രചരണവും മാർച്ച് 22ന് ബർദുബായിൽ നടക്കും. മുഹിമ്മാത്ത് ഓൾഡ് സ്റ്റുഡന്റസ് യു.എ.ഇ ഘടകം സംഘടിപ്പിക്കുന്ന പരിപാടി ബർദുബൈ എവറസ്റ് ഇന്റർനാഷണൽ ഹോട്ടലിൽ വൈകുന്നേരം 7മണിക്ക് ആരംഭിക്കും.

യുവ പ്രഭാഷകൻ കബീർ ഹിമമി മുഖ്യ പ്രഭാഷണം നടത്തും. പ്രവാസ ലോകത്തെ സെയ്യദ്മാരും പണ്ഡിതരും, ആർ.എസ്.സി, ഐ.സി.എഫ്, കെ.സി.എഫ് നേതാക്കളും യു.എ.ഇ യിലെ സാമൂഹിക- സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും. സയ്യിദ് ഹാമിദ് അൻവർ സഖാഫി അൽ അഹ്ദൽ നേതൃത്വം നൽകും. “മദ്ഹു റസൂൽ മുഹിമ്മാത്ത്” സംഘത്തിൻ്റെ ബുർദ മജ്‌ലിസും ഉണ്ടായിരിക്കുന്നതാണ്. പരിപാടിയുടെ പ്രചാരണം എല്ലാ എമിറേറ്റുകളിലും ഇതിനോടകം ശക്തമാക്കിയിട്ടുണ്ടെന്നും പരിപാടി വൻ വിജയമാകുമെന്നാണ് പ്രതീക്ഷയെന്നും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഖാലിദ് മായിപ്പാടി പറഞ്ഞു.

0Shares