Categories
സന്തുലിത നിതാഖാത്ത് നടപ്പാക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചതായി സൗദി തൊഴില്‍ മന്ത്രാലയം.
Trending News




Also Read
റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന നിതാഖാത്തിന്റെ രണ്ടാം ഘട്ടമായ ‘സന്തുലിത നിതാഖാത്ത്’ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചതായി അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് പരിഷ്കരിച്ച നിതാഖാത്ത് നീട്ടിവെക്കുന്നതെന്ന് തൊഴില്‍ വകുപ്പ് വ്യക്തമാക്കി. സ്ഥാനമൊഴിഞ്ഞ തൊഴില്‍ മന്ത്രി ഡോ. മുഫര്‍റജ് അല്ഹഖബാനിയാണ് മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപനം നടത്തിയത്.
തൊഴില്‍ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇത്തരം പരിഗണനകള്‍ അനിവാര്യമാണെന്നായിരുന്നു മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഈ സമ്പ്രദായം പരിചയപ്പെടുത്തുന്ന വെബ്സെറ്റും സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണത്തിന്റെ തോത് കണക്കാക്കുന്ന അഞ്ച് മാനദണ്ഡങ്ങളും സെപ്റ്റംബര്‍ മുതല്‍ പ്രഖ്യാപിച്ചിരുന്നു.
സ്വദേശിവത്കരണത്തിന്റെ തോത്, സ്വദേശികള്‍ക്ക് നല്കുന്ന ശരാശരി വേതനം, തൊഴിലാളികളില്‍ സ്ത്രീകളുടെ അനുപാതം, സ്വദേശികള്‍ ജോലിയില്‍ തുടരുന്ന കാലദൈര്‍ഘ്യം, ഉന്നത ശമ്പളത്തിലും പദവിയിലുമുള്ള സ്വദേശികളുടെ കണക്ക് എന്നിവയാണ് പുതിയ തരംതിരിക്കലിനുള്ള മാനദണ്ഡങ്ങളായി നിശ്ചയിച്ചിരുന്നത്. തൊഴില്‍ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇത്തരം പരിഗണനകള്‍ അനിവാര്യമാണെന്നായിരുന്നു മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. പരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Sorry, there was a YouTube error.