Categories
സംസ്ഥാന സ്‌ക്കൂള്‍ ശാസ്ത്രമേളയില്‍ ഇത്തവണയും സ്വര്‍ണക്കപ്പില്ല.
Trending News




Also Read
പാലക്കാട്: സംസ്ഥാന സ്‌ക്കൂള്‍ ശാസ്ത്രമേളയില്‍ ചാമ്പ്യന്‍മാരായ പാലക്കാടിനും ഇത്തവണ സ്വര്‍ണക്കപ്പ് ലഭിക്കില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി, തിരൂരിലും കൊല്ലത്തും നടന്ന ശാസ്ത്രമേളയില്‍ നല്‍കിയത് സാധാരണക്കപ്പ് ആയിരുന്നു. സ്വര്‍ണ്ണക്കപ്പ് നിര്‍മ്മിക്കാന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരു രൂപ വീതം 50 ലക്ഷം രൂപ വിദ്യാഭ്യാസവകുപ്പ് സമാഹരിച്ചതും വിദ്യാര്‍ത്ഥികളെ നിരന്തരമായി പറ്റിക്കുകയാണെന്ന ആക്ഷേപം ഉയരുന്നു.
എന്നാല്‍ സ്വര്‍ണക്കപ്പിന്റെ പണി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചതായും അടുത്ത തവണ ശാസ്ത്രമേളയില്‍ സ്വര്‍ണ്ണക്കപ്പ് നല്‍കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍ കുമാര്‍ അറിയിച്ചു.
Sorry, there was a YouTube error.