Categories
ഷൂട്ടിംഗിനിടെ ഉണ്ടായ അപകടം: നടന്‍ അനിലിന്റെ മൃതദേഹവും കണ്ടെത്തി
Trending News




Also Read
ബംഗളൂരു: കര്‍ണാടകയിലെ സിനിമാ ഷൂട്ടിംഗിനിടയില്‍ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച രണ്ടാമത്തെ നടന്റെയും മൃതദേഹവും കണ്ടെത്തി.
കാണാതായ നടന്‍ അനിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റൊരു നടന്‍ ഉദയ്യുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
ദുനിയാ വിജയ് നായകനായ മസ്തിഗുഡി എന്ന സിനിമയുടെ ക്‌ളൈമാക്‌സ് ചിത്രീകരിക്കുന്നതിനിടെ ഞായറാഴ്ചയായിരുന്നു ദുരന്തം. ഉദയ്, അനില്‍ എന്നിവര്‍ തടാകത്തിലേക്ക് എടുത്തുചാടുന്നതും പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം. ചിത്രത്തിലെ പ്രതിനായക കഥാപാത്രങ്ങളായിരുന്നു ഇവര്‍ അവതരിപ്പിച്ചിരുന്നത്.
ചിത്രീകരണത്തിനിടെ നൂറടി ഉയരത്തില്‍ ഹെലികോപ്റ്ററില്‍നിന്നു ചാടിയ ഉദയ്യെയും അനിലിനെയും തടാകത്തില്‍ കാണാതാവുകയായിരുന്നു. നായക കഥാപാത്രം അവതരിപ്പിക്കുന്ന ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടിരുന്നു. ലൈഫ് ജാക്കറ്റ് പോലുമില്ലാതെയാണ് ഇരുവരും ചാടിയത്. ആവശ്യമായ മുന്‍കരുതല്‍ എടുക്കാതെ ചിത്രീകരണം നടത്തിയതിന്റെ പേരില്‍ നിര്‍മാതാവിനും സംവിധായകനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Sorry, there was a YouTube error.