Categories
വിശ്വ തുളു സമ്മേളനത്തിന് നാളെ തുടക്കം കുറിക്കും.
Trending News

Also Read
കാസര്‍കോട്: ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയായ കാസര്‍കോട്ട് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന വിശ്വ തുളു സമ്മേളനത്തിന് നാളെ(വെള്ളി) തുടക്കമാകും. ജാതിമത ഭാഷാ സൗഹാര്‍ദം കാത്തു സൂക്ഷിക്കുന്നതിനും സാംസ്‌കാരിക ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനും തുളു ഭാഷയുടെ മഹത്തായ പാരമ്പര്യം പുതുതലമുറയെ ബോധ്യപ്പെടുത്തന്നുതിനുമാണ് വിശ്വ തുളു സമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധവേദികളില്‍ നടക്കന്ന സമ്മേളനത്തില്‍ വ്യത്യസ്ത ഭാഷകളെ അടിസ്ഥാനമാക്കി ബഹുഭാഷാ സംഗമം, സാഹിത്യ സമ്മേളനം, സെമിനാറുകള്‍, പുസ്തക പ്രദര്‍ശനം, നാടന്‍ കലാ മേള തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും. ബദിയടുക്കയില്‍ നടക്കുന്ന വിശ്വ തുളു സമ്മേളനം ഈ മാസം 13ന് സമാപിക്കും. രാജ്യത്തെ പ്രമുഖരായ തുളു ഭാഷാ പണ്ഡിതരും ഗവേഷകരും സമ്മേളനത്തില്‍ സംബന്ധിക്കും.
Sorry, there was a YouTube error.