Categories
വിഴിഞ്ഞം: സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതിനെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം.
Trending News
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..
രോഗികള്‍ക്ക് ആശ്വാസം; അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഒരുക്കുന്നു
തുളുച്ചേരി കാഞ്ഞങ്ങാടൻ വീട് തറവാട് ശ്രീ വിഷ്ണുമൂർത്തി ചാമുണ്ഡേശ്വരി ക്ഷേത്ര കളിയാട്ട മഹോത്സവം നടന്നു
Also Read
തിരുവന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതിനെ ചൊല്ലി നിയമ സഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം. അന്തിമ റിപ്പോര്‍ട്ടല്ല കരട് റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നതെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിയമസഭയില്‍ അറിയിച്ചു. അന്തിമ റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കണമെന്ന് സി.എ.ജി ആവശ്യപ്പെട്ടിരുന്നു.

കരട് റിപ്പോര്‍ട്ട് ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന പി.ടി തോമസിന്റെ ചോദ്യത്തിന് സി.എ.ജി റിപ്പോര്‍ട്ട് ചോരുന്നത് ആദ്യത്തെ സംഭവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കുകയായിരുന്നു.വിഴിഞ്ഞം കരാറില്‍ സംസ്ഥാന താല്പര്യം സംരക്ഷിച്ചില്ല, ആസൂത്രണമില്ലാത്തതാണ് ചെലവ് കുത്തനേ കൂടാന്‍ ഇടയാക്കിയത് എന്നീ പരാമര്‍ശങ്ങള്‍ കരട് റിപ്പോര്‍ട്ടിലുണ്ടെന്നാണ് പുറത്തുവന്ന വിവരം.










