Categories
വിനോദയാത്രക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് രണ്ടു പെരിന്തല്‍മണ്ണ സ്വദേശികള്‍ മരിച്ചു.
Trending News




Also Read
മലപ്പുറം: ഹൈദരാബാദില്‍ വിനോദയാത്രക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു രണ്ടു പെരിന്തല്‍മണ്ണ സ്വദേശികള്‍ മരിച്ചു. അല്‍ഷിഫ കോളജില്‍ നിന്നും വിനോദ യാത്ര പോയ സംഘമാണ് അപകടത്തില്‍പെട്ടത്. പെരിന്തല്‍മണ്ണയില്‍ നിന്നുള്ള ട്രാവല്‍സിലെ ഡ്രൈവറും ക്ലീനറുമാണ് സംഭവത്തില്‍ മരിച്ചത്. ബസിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസിയിലെ 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മറ്റൊരു വാഹനത്തിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഹൈദരാബാദിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Sorry, there was a YouTube error.