Categories
വര്‍ധ ചുഴലിക്കാറ്റില്‍ രണ്ടുപേർ മരിച്ചതായി പ്രാഥമിക റിപ്പോർട്ട്.
Trending News




Also Read
ചെന്നൈ: വര്‍ധ ചുഴലിക്കാറ്റില്‍ ചെന്നൈയിലും സമീപപ്രദേശങ്ങളിലുമായി രണ്ടുപേര്‍ മരിച്ചതായി തമിഴ്നാട് സര്‍ക്കാര്‍. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് വര്‍ധ ശക്തി പ്രാപിച്ചത്. മരങ്ങള്‍ കടപുഴകിയും മറ്റും ചെന്നൈയിലും സമീപപ്രദേശങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. ആയിരക്കണക്കിനു മരങ്ങളാണു ചുഴലിക്കാറ്റില്‍ കടപുഴകി വീണത്. ചെന്നൈയില്‍ 140 കിലോമീറ്ററിലേറെ വേഗതയിലാണു കാറ്റു വീശിയത്. നിരവധി വീടുകൾ തകർനെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.
അതേസമയം തമിഴ്നാട്ടിലും ആന്ധ്രയിലുമായി ആഞ്ഞടിച്ച കാറ്റിന്റെ വേഗം കുറഞ്ഞിട്ടുണ്ട്. അടുത്ത ഒരു മണിക്കൂര്‍ കാറ്റ് തുടരൂ എന്നതാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കുന്ന വിവരം. ചെന്നൈ വിമാനത്താവളം അടച്ചു. നിരവധി ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
Sorry, there was a YouTube error.