Categories
news

വരിനില്‍ക്കുന്നവര്‍ മോദിയെ താഴെ ഇറക്കും-വിഎസ്.

തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ തലതിരിഞ്ഞ തീരുമാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ആശാനാവാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും തിരുവനന്തപുരം റിസര്‍വ് ബാങ്കിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

492199-vs-achuthanandan

തുഗ്ലക്കിനെക്കാള്‍ അധഃപതിക്കുന്ന രീതിയിലാണ് നരേന്ദ്രമോദിയുടെ പല ചെയ്തികളും. ഇപ്പോള്‍ ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ വരി നില്‍ക്കുന്നവര്‍ വരുംതിരഞ്ഞെടുപ്പുകളില്‍ മോദിയുടെ നെഞ്ചത്ത് ചാപ്പ കുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. കള്ളപ്പണവും കള്ളനോട്ടും തടയേണ്ടതുതന്നെ. എന്നാല്‍, അതിന്റെ പേരില്‍ പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. എലിയെ കൊല്ലാന്‍ ഇല്ലം ചുട്ടത് പോലെയാണ് മോദിയുടെ നടപടിയെന്ന് വിഎസ് പരിഹസിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *