Categories
ലിയോണല്‍ മെസ്സിയുടെ “ഔപചാരിക വിവാഹം” അടുത്ത ജൂലൈയിൽ.
Trending News




Also Read
ബാഴ്സലോണ: ലോകപ്രശസ്ത ഫുട്ബോള്‍ താരം ലിയോണല്‍ മെസ്സി വിവാഹിതനാവുന്നു. ബാല്യകാല സഖി ആന്റെനോള റൊക്കൂസോയാണ് മെസ്സിയുടെ ജീവിത പങ്കാളിയാകുന്നത്. മെസ്സിയുടെ മുപ്പതാം പിറന്നാള്‍ ദിനമായ 2017 ജൂലൈ 24നാണ് “വിവാഹം”. “കളിയല്ല കല്യാണം” എന്ന പഴമൊഴി അന്വർത്ഥമാക്കുന്ന വിധത്തിൽ കളിവിട്ട് യഥാർത്ഥ കാര്യത്തിലേക്ക് കടക്കാനാണ് ഫുട്ബോൾ കളിയിലെ ഈ തമ്പുരാന്റെ പുതിയ തീരുമാനം!.
ഇനി കഥ ഇങ്ങനെ…ഒമ്പത് വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നാലു വയസ്സുകാരന് തിയാഗോയും ഒരു വയസ്സുകാരന് മാതേയോയും. മെസ്സിയുടെ ജന്മനാടായ റൊസാരിയോയില്‍ നടക്കുന്ന വിവാഹത്തില്‍ അര്‍ജന്റീന ടീമിലെയും ബാഴ്സലോണയിലെയും സഹതാരങ്ങളും മറ്റ് പ്രമുഖരും പങ്കെടുക്കും. ഒമ്പതാം വയസ്സിലാണ് മെസ്സി റൊക്കൂസോയെ പരിചയപ്പെട്ടത്. മോഡലിംഗില്‍ സജീവമായിരുന്ന റൊക്കൂസോ 2008ല്‍ മെസ്സിക്കൊപ്പം ബാഴ്സലോണയിലേക്ക് താമസം മാറ്റുകയായിരുന്നു. ഔപചാരികവും ഔദ്യോഗികവുമായ താലികെട്ട് കർമം നടക്കുന്നതോടെ എല്ലാം ശുഭം മംഗളം…
Sorry, there was a YouTube error.