Categories
ലഹരി മാഫിയയ്‌ക്കെതിരെ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്.
Trending News

കോഴിക്കോട്: സംസ്ഥാനത്തെ ലഹരി മാഫിയയുടെ വേരറുക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഐപിഎസ്.
കേരള പോലീസും എക്സൈസ് വകുപ്പും മാത്രം വിചാരിച്ചാല്‍ ലഹരി മാഫിയകളെ തടയാന്‍ സാധിക്കില്ല എന്നും പൊതു ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണവും കൂട്ടായ പ്രവര്‍ത്തനവും ലഹരിക്കെതിരെ ഉണ്ടാകണമെന്നും ഋഷിരാജ് സിങ് പറഞ്ഞു.
എക്സൈസ് വിഭാഗത്തില്‍ 5000 ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. ഈ ജീവനക്കാരാണ് മൂന്നര കോടി ജനങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ വ്യാജവാറ്റ്, വ്യാജമദ്യ വില്‍പ്പന തുടങ്ങി 1100 ലഹരി കേസുകളിലായി 1200 പേരാണ് അറസ്റ്റിലായത്.
റെയില്‍വെ, റോഡ്, വിമാനം, കടല്‍ തുടങ്ങി സകല മേഖലയിലൂടെയും ലഹരി സംസ്ഥാനത്തേക്ക് ഒഴുകുകയാണന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
Also Read
കോഴിക്കോട് മുക്കത്ത് ശ്രദ്ധ കൊടിയത്തൂരിന്റ നേതൃത്വത്തില്‍ നടന്ന ജനകീയ മനുഷ്യചങ്ങലയില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു എക്സൈസ് കമ്മീഷണര്‍.
Sorry, there was a YouTube error.