മുംബൈ: ക്രിസ്മസ് റിലീസായി ഇന്നലെ പുറത്തിറങ്ങിയ അമീർ ഖാൻ നായകനായ ചിത്രമാണ് “ദംഗല്‍”. എന്നാല്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം സിനിമയുടെ പൂര്‍ണ രൂപം ഫെയ്‌സ് ബുക്കിലും വന്നു കഴിഞ്ഞു. പാകിസ്ഥാനിലെ ഹാഷിം അഹ് എന്ന ആളാണത്രെ സിനിമയുടെ പൂര്‍ണ രൂപം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

മൂന്നര ലക്ഷത്തോളം പേർ ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു. “ദംഗല്‍” ഫെയ്‌സ്ബുക്കില്‍ അപ് ലോഡ് ചെയ്തതിനു പിന്നാലെ സിനിമ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.
