Categories
രാജ്യത്തെ വമ്പന്‍മാരുടെ കടം എസ്.ബി.ഐ എഴുതിത്തള്ളി.
Trending News

Also Read
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന്റെയും സമാന്തര സമ്പദ്‌വ്യവസ്ഥയ്ക്ക് തടയിടുന്നതിന്റെയും ഭാഗമായി നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കിടയില്‍ വമ്പന്‍മാരുടെ കടം എഴുത്തിത്തള്ളിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം വന്‍ വിവാദമാവുന്നു. മന:പൂര്‍വ്വം കുടിശ്ശിക വരുത്തിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒരുകൂട്ടം വമ്പന്‍ വ്യവസായികളുടെ 7,016 കോടി രൂപയോളം കുടിശ്ശിക തുകയാണ് എസ്.ബി.ഐ ലാഘവത്തോടെ എഴുത്തി തള്ളിയത്.
വിജയ് മല്യയുടെ കിംങ്ഫിഷര്‍ എയര്‍ലൈന്‍സ് അടക്കം വായ്പാ തിരിച്ചടവില്‍ മനപൂര്‍വ്വം വീഴ്ച വരുത്തിയ ആദ്യ നൂറു പേരില്‍ 63 പേരുടെ വായ്പയാണ് പൂര്‍ണമായും ഒഴിവാക്കിയത്. 48,000 കോടി രൂപയുടെ വായ്പാ കുടിശ്ശികയാണ് എസ്.ബി.ഐക്ക് നിലവിലുള്ളത്. ബോധപൂര്‍വ്വം കുടിശ്ശിക വരുത്തിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് കിങ്ഫിഷര്‍ ഉള്ളത്.
വായ്പ എഴുതി തള്ളിയവരുടെ പട്ടികയില്‍ കിങ്ഫിഷറിനു പിന്നാലെ കെ.എസ്.ഓയില്‍, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് ,ജി.ഇ.ടി പവര്‍, സായി ഇന്‍ഫോ സിസ്റ്റം, എന്നിവയാണ് യഥാക്രമം സ്ഥാനം പിടിച്ചിട്ടുള്ളത്. കള്ളപ്പണം കണ്ടെടുക്കാനെന്ന പേരില്‍ രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കിയ നടപടിയുടെ ഉദ്ദേശ്യ ശുദ്ധിയെ പൊതുസമൂഹം പരക്കെ സ്വാഗതം ചെയ്തിരുന്നു. അതിനിടയിലാണ് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള എസ്.ബി.ഐയുടെ ഈ നടപടി.
Sorry, there was a YouTube error.