Categories
യു പി ട്രെയിൻ അപകടം: മരണ സംഖ്യ 100 ആയി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Trending News

Also Read
കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിനടുത്ത് ട്രെയിന്‍ പാളം തെറ്റിയുള്ള അപകടത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി. പാറ്റ്ന- ഇന്‍ഡോര്‍ എക്സപ്രസ് ആണ് പാളം തെറ്റിയത്. 150 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ പലരുടെയും പരിക്ക് ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചനകള്‍.
സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അപകടത്തെത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. പ്രത്യേക ബസ് സര്‍വീസുകളും തുടങ്ങിയിട്ടുണ്ട്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50000 രൂപ വീതം സഹായധനവും പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബത്തിന് മൂന്നര ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50000 രൂപ വീതവും ഗുരുതരമല്ലാത്ത പരുക്കുള്ളവര്‍ക്ക് 25000രൂപ വീതവും സഹായധനം നല്‍കും.
മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50000 രൂപ വീതം സഹായധനവും നല്‍കുമെന്ന് പ്രധാനമന്ത്രിയും പ്രഖ്യാപിച്ചു. റെയില്‍വേ പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Sorry, there was a YouTube error.