Categories
മോഹൻലാലിനെ വിമർശിച്ച് നേതാക്കൾ.
Trending News




Also Read
തിരുവനന്തപുരം: മദ്യക്കടകളിൽ വരിനിൽക്കാമെങ്കിൽ ബാങ്കുകളിലും അതാകാം എന്ന പരാമർശത്തിലൂടെ കേന്ദ്ര സർക്കാർ നയത്തെ പിന്തുണച്ച മോഹൻലാലിനെ വിമർശിച്ച് കൂടുതൽ നേതാക്കൾ രംഗത്തുവന്നു.
മോഹൻലാലിനെ നിശിതമായി വിമർശിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. “മിസ്റ്റർ പുലിമുരുകൻ ഒരു കാര്യം പറഞ്ഞേക്കാം. നിങ്ങളുടെ സിനിമ കാണാൻ വരുന്നത് ഈ പാവപ്പെട്ട ആളുകളാണ്. അവരുടെ കാശാണ് 101 കോടി രൂപ. അതെല്ലാം കിട്ടി പുലിമുരുകനായപ്പോൾ നാട്ടിലെ പാവങ്ങളെ അവഹേളിക്കാൻ തുനിഞ്ഞാൽ അതൊരിക്കലും അനുവദിക്കില്ല.നല്ലതല്ല എന്നേ ഇപ്പോൾ പറയുന്നുള്ളൂ” മദ്യക്കടകളിൽ വരിനിൽക്കാമെങ്കിൽ ബാങ്കുകളിലും അതാകാം എന്ന പരാമർശത്തിലൂടെ മോഹൻലാൽ മലയാളികളെ അപമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. ആർബിഐ മേഖലാ ആസ്ഥാനത്തിനു മുന്നിൽ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിന്ന് പിന്നാലെ മോഹൻലാലിനെ വിമർശിച്ച് വൈദ്യുതി മന്ത്രി എം.എം.മണി രംഗത്ത് വന്നു. “മോദിയെ മോഹൻലാലും ന്യായീകരിച്ചിരിക്കുകയാണ്. എനിക്ക് ആരാധനയുള്ള ഒരു മനുഷ്യനാണ് അദ്ദേഹം. പക്ഷേ, അങ്ങേരീ വട്ടുകേസിനു കൂട്ടുനിന്നല്ലോയെന്നു വിചാരിച്ചിട്ട് എനിക്ക് വലിയ സങ്കടം വന്നു. പുള്ളിക്ക് കള്ളപ്പണമുണ്ട് ഇഷ്ടം പോലെ. രാജ്യത്തു മുഴുവനും തീയറ്ററുകളും വച്ച് നല്ല സുഖസൗകര്യം. എന്തു മണ്ണാങ്കട്ടയ്ക്കാണെങ്കിലും തൊടുപുഴയിൽ വരെ പണിതുവച്ചിരിക്കുകയാണ്” ഇടുക്കി ഏലപ്പാറയിലെ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു എം.എം.മണി.
കേന്ദ്ര സർക്കാർ നയത്തെ പിന്തുണച്ച നടൻ മോഹൻലാലിനെതിരെ വി.ഡി. സതീശൻ എംഎൽഎ രംഗത്ത്വന്നിരുന്നു. “ഭാരതത്തിലെ ജനങ്ങള്‍ ഇന്ന് ബാങ്കുകളുടെയും എടിഎമ്മുകളുടെയും മുന്നില്‍ കാവല്‍ നില്‍ക്കുന്നത് മദ്യത്തിനും സിനിമാ ടിക്കറ്റിനും വേണ്ടി അല്ല. അവര്‍ കഠിനാധ്വാനം ചെയ്തു സ്വന്തം ബാങ്കില്‍ വിശ്വാസത്തോടെ നിക്ഷേപിച്ചപണം റേഷന്‍ പോലെ ഇരന്നു മേടിക്കുന്നതിനു വേണ്ടിയാണെന്നും” സതീശൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.
Sorry, there was a YouTube error.