Categories
മോഷണകേസ്: വിധിയെഴുതാൻ മൂന്ന് പതിറ്റാണ്ട് !
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..
Also Read
അഹമ്മദാബാദ്: കേസുകളിൽ എത്രയും പെട്ടന്ന് തിരുമാനമാകാൻ അതിവേഗ കോടതികളും ലോഗ് അദാലത്തുകളും നടപ്പിലാക്കിയ നമ്മുടെ നാട്ടിൽ വിരോധാഭാസമെന്നവണ്ണം വിധിയെഴുത്ത് ഒച്ചിന്റെ വേഗതയിലുമുണ്ട് !. അതിന്റെ തെളിവായി ഇതാ ഒരു കോടതി വിധിയുടെ വാർത്ത ഉത്തർപ്രേദേശിൽനിന്നും… വിലപിടിച്ച തപാല്‍ ഉരുപ്പടികളും മണിയോര്‍ഡര്‍ പണവും മോഷ്ടിച്ചെന്ന കേസില്‍ പോസ്റ്റുമാനു തടവുശിക്ഷ വിധിച്ച പ്രത്യേക സിബിഐ കോടതി വിധി 30 വര്‍ഷത്തിനു ശേഷം ഒടുവിൽ ഹൈക്കോടതി ശരിവച്ചു. നഗരത്തിലെ നവരംഗ്പുര പോസ്റ്റ് ഓഫിസിലെ പോസ്റ്റുമാനായിരുന്ന പ്രകാശ് ത്രിവേദിയെയാണ് ഹൈക്കോടതി നാലുവര്‍ഷത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ മൂന്നു ദശകത്തിനു ശേഷമുള്ള വിധി വരുമ്പോഴേക്കും അയാളുടെ കൂട്ടുപ്രതിയായ ലക്ഷ്മിചന്ദ് പര്‍മാര്‍ ജീവിച്ചിരിപ്പില്ല.

1982 മുതല്‍ 1984 വരെ പോസ്റ്റുമാന്മാരായിരുന്ന ത്രിവേദിയും പര്‍മാറും തപാല്‍ ഉരുപ്പടികള്‍ മോഷ്ടിക്കുകയും രാജ്യാന്തര മണിയോര്ഡറുകളിലെയും ഡിമാന്‍ഡ് ഡ്രാഫ്റ്റുകളിലെയും പണം തിരിമറി നടത്തിയതുമാണ് ഇവര്‍ക്കെതിരെയുള്ള കേസ്. 1986 ല്‍ ഇരുവരും വഞ്ചനാക്കുറ്റത്തിനു മൂന്നു വര്‍ഷവും ക്രിമിനല്‍ ഗൂഢാലോചനയ്ക്കു നാലു വര്‍ഷവും തടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും വിധിക്കെതിരെ അപ്പീല്‍ നല്കി ജാമ്യത്തിലിറങ്ങുകയായിരുന്നു.











