Categories
news

മോദിയെപ്പോലെ പിണറായി വിജയനും ജനങ്ങളെ ദ്രോഹിക്കുന്നു: സുധീരന്‍.

തിരുവനന്തപുരം: റേഷന്‍ അരിയുടെ വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് പിണറായി വിജയനെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ മോദിയ്‌ക്കൊപ്പം പിണറായി വിജയനും മത്സര ബുദ്ധിയോടെയാണ് നീങ്ങുന്നതെന്ന് സുധീരന്‍.

മോദി നോട്ട് നല്‍കാതെയാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെങ്കില്‍ പിണറായി വിജയന്‍ അരി വിതരണം ചെയ്യാതെ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കുകയാണ് ചെയ്യുന്നതെന്ന് സുധീരന്‍ ആക്ഷേപിച്ചു.

0Shares