Categories
മോട്ടറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടികൂടി.
Trending News




Also Read
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വാഹനം കഴുകാന്‍ ഉപയോഗിക്കുന്ന മോട്ടറിനകത്ത് ഒളിപ്പിച്ചു കൊണ്ടു വന്ന 3.5 കിലോ സ്വര്‍ണ്ണം പിടികൂടി. അബുദാബിയില്‍ നിന്ന് വന്ന അത്തോളി സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
ഏകദേശം ഒരു കോടി രൂപയ്ക്കടുത്ത് വിലമതിക്കുന്ന സ്വര്‍ണ്ണമാണ് മോട്ടറിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. കോഴിക്കോട് നിന്ന് എത്തിയ പ്രിവന്റ് കസ്റ്റംസാണ് സ്വര്‍ണ്ണം പിടികൂടിയത്. ചോദ്യം ചെയ്യലില്‍ 25,000 രൂപ കമ്മീഷനില്‍ ഇടനിലക്കാരനായി നിന്ന് ഒരു കള്ളക്കടത്ത് സംഘത്തിന് കൈമാറാനാണ് നിര്‍ദേശമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
Sorry, there was a YouTube error.