തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ സത്യാഗ്രഹം തുടങ്ങി. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സമരം. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് തടയിടുന്ന നിലപാട് കേന്ദ്രം തുടരുന്ന സാഹചര്യത്തിലാണ് ശക്തമായ സമരത്തിന് സര്‍ക്കാര്‍ തയാറായത്.

സഹകരണമേഖലയെ തകര്‍ക്കുന്നതിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയാറാണെന്ന് പ്രതിപക്ഷം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച യു.ഡി.എഫ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ശക്തമായ നിലപാട് സ്വീകരിക്കണമെന്ന അഭിപ്രായം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സമരം.