Categories
മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്ട്.
Trending News

Also Read
കാസര്‍കോട്: മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ഇതാദ്യമായാണ് ജില്ലയിലെത്തിയത്. കാഞ്ഞങ്ങാട്ടു നടക്കുന്ന
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. വൈകിട്ട് മൂന്നുമണിയോടെ കാല്‍ലക്ഷത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന കൂറ്റന്‍ പ്രകടനത്തിനു ശേഷം, ശ്യാമിലി ഗുപ്ത നഗറില്‍ ( മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരം) നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നേരത്തെ മുഖ്യമന്ത്രിയെ ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ വച്ച് എല്‍ഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ ചേര്‍ന്നു സ്വീകരിച്ചു.
പ്രവര്‍ത്തന റിപ്പോര്‍ട്ട്, സംഘടനാ റിപ്പോര്‍ട്ട് എന്നിവയെ സംബന്ധിച്ചു നടന്ന പൊതു ചര്‍ച്ചയും ഗ്രൂപ്പ് ചര്‍ച്ചയും പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ സംഘടനയെ നയിക്കാനുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത ശേഷമായിരിക്കും സമ്മേളനം അവസാനിക്കുക.
Sorry, there was a YouTube error.