Categories
മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് കേന്ദ്രഫണ്ട് തട്ടാന്‍ വേണ്ടിയുള്ള ഐ.പി.എസുകാരുടെ ശ്രമമെന്ന് കാനം.
Trending News

Also Read
തിരുവനന്തപുരം: നിലമ്പൂരിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് കേന്ദ്ര സര്‍ക്കാരിന്റെ പണം തട്ടാനെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ മാവോയിസ്റ്റ് ഭീകരതയുണ്ടെന്ന് വരുത്തി തീര്‍ക്കാനും തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് തട്ടാനും ഐ.പി.എസ് സംഘം ശ്രമിക്കുന്നതായും കാനം പറഞ്ഞു.
അതേസമയം നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദവും ശക്തിപ്പെടുകയാണ്. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടിട്ടുണ്ട്. നിലമ്പൂര്‍ ഏറ്റുമുട്ടലിനെ കുറിച്ച് ക്രൈബ്രാഞ്ച് ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യയയാണ് അന്വേഷണം നടത്തുന്നത്.
Sorry, there was a YouTube error.